തിരകള്‍ പോലെ

കൈകോര്‍ത്ത്‌ പിടിച്   അവള്‍കൊപ്പം നടക്കുമ്പോള്‍ അവന് ശ്വാസംമുട്ടി തുടങ്ങിയിരുന്നു.
അവന്റെ വലതു കൈ അവളില്‍ നിന്നും വേര്‍പെടുത്തുമ്പോള്‍ അവളുടെ കണ്ണുകളിലെക്കവാന്‍  നോക്കിയില്ല. തിരകള്‍  മണല്‍തരികളിലയ്ക്ക് എത്തി നോക്കുമ്പോള്‍ അവള്‍ അവനെ തിരകല്‍കരികിലെക്ക് വിളിച്ചു ..
അവനു പോകാന്‍ കഴിഞ്ഞില്ല ..
പൊതുജനം പറയുമ്പോലെ അവനും ഒരു ജീവിതം തുടങ്ങിയിരിക്കുന്നു. അതിന്റെ തുടക്കമാണ്‌  ഈ കൈകോര്‍ത്ത്‌ പിടിച്ചുള്ള നടത്തവും തിരളില്‍ കല്‍ നനയ്കലും.
അവനെ ശ്വസംമുട്ടിച്ചുകൊണ്ട്‌ അവള്‍ അവന്റെ കൈതണ്ട്യ്ല്‍ പിടുത്തമിട്ടിരിക്കുന്നു..
ഇത്തവണ കൈവിടുവിക്കുക മാത്രമല്ല അവന് ചെയ്തത്.
"എനിക്ക് കഴിയില്ല ഒരു കോമാളി വേഷം കെട്ടാന്‍.. ഈ ആഘോഷമൊക്കെ കുറച്ചു ദിവസത്തെക്കെ ഉണ്ടാകു.. പിന്നെ പരസ്പരം അഡ്ജസ്റ്റ്  ചെയ്യാനുള്ള ശ്രമം.. പിന്നെ കുറ്റപെടുത്തലുകള്‍.. പിന്നെ ജയില്‍ മുറിയിലെ ശത്രുകളെപോലെ.. ഒരു കട്ടിലില്‍ ഒരുപാടു ദൂരെ ..പിന്നെ മരണ തുല്യമായ ജീവിതം"
ഒരു ചെറിയ മൌനത്തിന്  ശേഷം അവന്‍ തിരിഞ്ഞ് അവളുടെ കണ്ണുകളിലേക്കാണ്‌ .. ..
ഇല്ല
അവള്‍ പോയിരിക്കുന്നു....

No comments:

Post a Comment