വീണ്ടും പിറക്കട്ടെ

കൂട്ടുകാര നമുക്കിനീ
ഇരുട്ടിന്റെ കൈകോര്‍ത്ത്
നടക്കാം
ചരിത്രം തിരിച്ചെത്തിയിരിക്കുന്നു
കിനക്കൊലോക്കെയും മറക്കാം
നിലവും മറക്കാം
കൈകളിലും
നെഞ്ചിലും കരുതിവെച്ച
വെള്ളരിപ്രവുകളെയും മറക്കാം
കൂട്ടുകാരാ നമുക്കിനീ
ഇരുട്ടിന്റെ കൈകോര്‍ത്ത്
നടക്കാം നമുക്കിനീ
തിരിഞ്ഞു നടക്കാം
അതിനും കഴിഞ്ഞില്ലെങ്കില്‍
നമുക്കീ ഇരുട്ടില്‍ തലതല്ലി മരിക്കാം
രക്തസാക്ഷികള്‍ വീണ്ടും പിറക്കട്ടെ

No comments:

Post a Comment