പ്രിയപ്പെട്ട കുട്ടുകാര

പ്രിയപ്പെട്ട കുട്ടുകാര ,
ഫേസ് ബുക്കിലും ഓര്‍കുട്ടിലും ഒന്നും നിന്നെ കാണാത്തതുകൊണ്ടാണ് നിനക്ക് ഒരു കത്തെഴുതാം എന്നുവേച്ചത്. നമ്മടെ സ്കൂളില്‍ പഠിച്ച മിക്കവരും ഫേസ് ബുക്കില്‍ ഉണ്ട്. എല്ലാരും സ്ക്രാപ്പും ചെയ്യാറുണ്ട്. നിന്നെ മാത്രം കണ്ടില്ല. നീ എവിടെയാ ഇപ്പോള്‍. അടുത്തിടക്ക് നമ്മുടെ പത്താം ക്ലാസിലെ ഓടോഗ്രഫ് മറിച്ചു നോക്കിയപോഴാ അഡ്രസ്സ് കിട്ടിയത്. നിന്നെ കുറിച് എല്ലാരും ചോതിക്കാറുണ്ട് . നീ ആരെയെങ്കിലും കാണാറുണ്ടോ. നമ്മടെ school ഇടയ്ക്ക്  TV യില്‍ കാണിച്ചു. ഏതോ ഒരു ചാനലില്‍ reality ഷോ യിലോ മറ്റോ ആണ് എന്റെ മോളാണ് കണ്ടത്, പെട്ടന്ന് എല്ലാരേയും ഓര്‍മവന്നു.    എടാ നമ്മള്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എട്ടം ക്ലാസില്‍ വന്നു ചേര്‍ന്ന ഒരുത്തി ഉണ്ടാരുന്നല്ലോ. ഡാ നമ്മള്‍ രണ്ടുപേരും അവളെ കാണാന്‍ പോയതിനു കണക്കു പഠിപ്പിച്ച ചൂരല് വാസു അടിച്ചില്ലേ! അവള്‍ ! നിനക്ക് ഓര്‍മ്മയുണ്ടോ. നീ ഇപ്പോള്‍ കരുതും ഞാന്‍ അതൊന്നും ഇപ്പോഴും വിട്ടില്ലേ എന്ന്. ഇത്ര കാലത്തിനു ശേഷം നിനക്ക് ഞാന്‍ എഴുതുന്നില്ലേ അതുപോലെ അവളെയും ഞാന്‍ മറന്നിട്ടില്ല. നിനക്കറിയാമല്ലോ. അവളെ നീ പിന്നീട് കണ്ടിട്ടുണ്ടോ? അവള്‍ കാരണം ആണ് അന്ന് ചൂരല് വാസു എന്നെ അടിച്ചത്. ആ അടിയുടെ വേദന ഇപ്പോഴും എന്റെ ചന്തിക് ഉണ്ട്. ഡാ അവള്കിട്ട് ഒരു പണി കൊടുത്താലോ. നിനക്ക് ഓര്‍മയ്ണ്ടോ എനിക്ക് അവളോട്‌ കടുത്ത പ്രേമമായിരുന്നു. അല്ലേ?. പക്ഷെ  അവള്‍ ഒരുമാതിരി കാള ജോസിനെ നോക്കുന്നപോലെ അല്ലെ എന്നെ നോക്കിയത്. എനിക്കിപോഴും അതിന്റെ ഗുട്ടന്‍സ് മനസിലയ്ട്ടില്ല. ആ പോകട്ടെ പിന്നെ എന്താ നിന്റെ വിശേഷം. നിന്റെ കുട്ടികള്‍ ഒക്കെ ഏതു  ക്ലാസില്‍ആയി. നീ കത്ത് ഒന്നും എഴുതാന്‍ നില്കണ്ട. ഞാന്‍ എന്റെ മെയില്‍ ID തരാം നീ മെയില്‍ ചെയ്താല്‍ മതി. അല്ലെങ്കില്‍ നിന്റെ കുട്ടികളോട്   ഒരു സ്ക്രാപ്പ് ഇടാന്‍ പറ. ഡാ ഞാന്‍ നിര്‍ത്തുന്നു. ഡാ പിന്നെ അവളുടെ കാര്യം ഒന്ന് അന്വേഷിക്കണം. എന്ന്‍ സ്വന്തം പാക്കരന്‍(നീ മറന്നോ)..

2 comments:

  1. പ്രിയപ്പെട്ട ബോബന്‍,
    അവിചാരിതമായി എത്തിപ്പെട്ടതാണ് ഇവിടെ!
    ഓര്‍മ്മകള്‍ രസകരമാണ്! അവളെ വെറുതെ വിട്ടേക്ക്..!മനുഷ്യമനസ്സ് കണ്ടവരില്ല...!
    എഴുത്ത് നന്നായി,കേട്ടോ!

    സസ്നേഹം,
    അനു

    ReplyDelete