പ്രിയപ്പെട്ട കുട്ടുകാര

പ്രിയപ്പെട്ട കുട്ടുകാര ,
ഫേസ് ബുക്കിലും ഓര്‍കുട്ടിലും ഒന്നും നിന്നെ കാണാത്തതുകൊണ്ടാണ് നിനക്ക് ഒരു കത്തെഴുതാം എന്നുവേച്ചത്. നമ്മടെ സ്കൂളില്‍ പഠിച്ച മിക്കവരും ഫേസ് ബുക്കില്‍ ഉണ്ട്. എല്ലാരും സ്ക്രാപ്പും ചെയ്യാറുണ്ട്. നിന്നെ മാത്രം കണ്ടില്ല. നീ എവിടെയാ ഇപ്പോള്‍. അടുത്തിടക്ക് നമ്മുടെ പത്താം ക്ലാസിലെ ഓടോഗ്രഫ് മറിച്ചു നോക്കിയപോഴാ അഡ്രസ്സ് കിട്ടിയത്. നിന്നെ കുറിച് എല്ലാരും ചോതിക്കാറുണ്ട് . നീ ആരെയെങ്കിലും കാണാറുണ്ടോ. നമ്മടെ school ഇടയ്ക്ക്  TV യില്‍ കാണിച്ചു. ഏതോ ഒരു ചാനലില്‍ reality ഷോ യിലോ മറ്റോ ആണ് എന്റെ മോളാണ് കണ്ടത്, പെട്ടന്ന് എല്ലാരേയും ഓര്‍മവന്നു.    എടാ നമ്മള്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എട്ടം ക്ലാസില്‍ വന്നു ചേര്‍ന്ന ഒരുത്തി ഉണ്ടാരുന്നല്ലോ. ഡാ നമ്മള്‍ രണ്ടുപേരും അവളെ കാണാന്‍ പോയതിനു കണക്കു പഠിപ്പിച്ച ചൂരല് വാസു അടിച്ചില്ലേ! അവള്‍ ! നിനക്ക് ഓര്‍മ്മയുണ്ടോ. നീ ഇപ്പോള്‍ കരുതും ഞാന്‍ അതൊന്നും ഇപ്പോഴും വിട്ടില്ലേ എന്ന്. ഇത്ര കാലത്തിനു ശേഷം നിനക്ക് ഞാന്‍ എഴുതുന്നില്ലേ അതുപോലെ അവളെയും ഞാന്‍ മറന്നിട്ടില്ല. നിനക്കറിയാമല്ലോ. അവളെ നീ പിന്നീട് കണ്ടിട്ടുണ്ടോ? അവള്‍ കാരണം ആണ് അന്ന് ചൂരല് വാസു എന്നെ അടിച്ചത്. ആ അടിയുടെ വേദന ഇപ്പോഴും എന്റെ ചന്തിക് ഉണ്ട്. ഡാ അവള്കിട്ട് ഒരു പണി കൊടുത്താലോ. നിനക്ക് ഓര്‍മയ്ണ്ടോ എനിക്ക് അവളോട്‌ കടുത്ത പ്രേമമായിരുന്നു. അല്ലേ?. പക്ഷെ  അവള്‍ ഒരുമാതിരി കാള ജോസിനെ നോക്കുന്നപോലെ അല്ലെ എന്നെ നോക്കിയത്. എനിക്കിപോഴും അതിന്റെ ഗുട്ടന്‍സ് മനസിലയ്ട്ടില്ല. ആ പോകട്ടെ പിന്നെ എന്താ നിന്റെ വിശേഷം. നിന്റെ കുട്ടികള്‍ ഒക്കെ ഏതു  ക്ലാസില്‍ആയി. നീ കത്ത് ഒന്നും എഴുതാന്‍ നില്കണ്ട. ഞാന്‍ എന്റെ മെയില്‍ ID തരാം നീ മെയില്‍ ചെയ്താല്‍ മതി. അല്ലെങ്കില്‍ നിന്റെ കുട്ടികളോട്   ഒരു സ്ക്രാപ്പ് ഇടാന്‍ പറ. ഡാ ഞാന്‍ നിര്‍ത്തുന്നു. ഡാ പിന്നെ അവളുടെ കാര്യം ഒന്ന് അന്വേഷിക്കണം. എന്ന്‍ സ്വന്തം പാക്കരന്‍(നീ മറന്നോ)..

തിരകള്‍ പോലെ

കൈകോര്‍ത്ത്‌ പിടിച്   അവള്‍കൊപ്പം നടക്കുമ്പോള്‍ അവന് ശ്വാസംമുട്ടി തുടങ്ങിയിരുന്നു.
അവന്റെ വലതു കൈ അവളില്‍ നിന്നും വേര്‍പെടുത്തുമ്പോള്‍ അവളുടെ കണ്ണുകളിലെക്കവാന്‍  നോക്കിയില്ല. തിരകള്‍  മണല്‍തരികളിലയ്ക്ക് എത്തി നോക്കുമ്പോള്‍ അവള്‍ അവനെ തിരകല്‍കരികിലെക്ക് വിളിച്ചു ..
അവനു പോകാന്‍ കഴിഞ്ഞില്ല ..
പൊതുജനം പറയുമ്പോലെ അവനും ഒരു ജീവിതം തുടങ്ങിയിരിക്കുന്നു. അതിന്റെ തുടക്കമാണ്‌  ഈ കൈകോര്‍ത്ത്‌ പിടിച്ചുള്ള നടത്തവും തിരളില്‍ കല്‍ നനയ്കലും.
അവനെ ശ്വസംമുട്ടിച്ചുകൊണ്ട്‌ അവള്‍ അവന്റെ കൈതണ്ട്യ്ല്‍ പിടുത്തമിട്ടിരിക്കുന്നു..
ഇത്തവണ കൈവിടുവിക്കുക മാത്രമല്ല അവന് ചെയ്തത്.
"എനിക്ക് കഴിയില്ല ഒരു കോമാളി വേഷം കെട്ടാന്‍.. ഈ ആഘോഷമൊക്കെ കുറച്ചു ദിവസത്തെക്കെ ഉണ്ടാകു.. പിന്നെ പരസ്പരം അഡ്ജസ്റ്റ്  ചെയ്യാനുള്ള ശ്രമം.. പിന്നെ കുറ്റപെടുത്തലുകള്‍.. പിന്നെ ജയില്‍ മുറിയിലെ ശത്രുകളെപോലെ.. ഒരു കട്ടിലില്‍ ഒരുപാടു ദൂരെ ..പിന്നെ മരണ തുല്യമായ ജീവിതം"
ഒരു ചെറിയ മൌനത്തിന്  ശേഷം അവന്‍ തിരിഞ്ഞ് അവളുടെ കണ്ണുകളിലേക്കാണ്‌ .. ..
ഇല്ല
അവള്‍ പോയിരിക്കുന്നു....

ഹൃദയം ചുമക്കുന്നവര്‍

 ഞാന്‍ എന്റെ ഹൃദയം
 കഴുകന്മാര്‍ക് പണയംവെച്ചു
എന്നിട്ട് ?
നോട്ടുകള്‍ എണ്ണിവാങ്ങി
അതൊക്കെയും
എന്റെ കണ്ണുനീരിനാല്‍ നനഞ്ഞിരുന്നു
ആ  നോട്ടോക്കയും ചുമന്ന് ഞാന്‍
വീട്ടിലേക്കു നടന്നു
ഇതുപോലോരാളും
സ്വന്തം ഹൃദയം
തലയില്‍ ചുമന്നിട്ടുണ്ടാവില്ല്ല!

കണ്ണുകള്‍

"എനിക്ക് എന്റെ കണ്ണുകളെ
വിശ്വസിക്കാന്‍ കഴിയുന്നില്ല"
എനിക്ക് ഇപ്പോള്‍ വിശ്വാസം
എന്റെ കണ്ണടകളെയാണ് 
അവയ്ക്ക് കണ്ണുകള്‍
അടയ്ക്കാന്‍ കഴിയില്ലല്ലോ..

നിരീശ്വരവാദി

ഒടുവില്‍ ദൈവം
ആള്‍ ദൈവങ്ങളെ
ഭയന്ന്..
നിരീശ്വരവാദികളുടെ
പാളയതിലെത്തി

പ്രണയം തേടി

കുരുവി മുട്ടയോളം
വലിപ്പമുള്ള
എന്റെ പ്രണയത്തെ
ഏരുംബിന്‍ കുട്ടില്‍
ഒളിച് വെച്ച
പിന്നെ
 ഒരു കറുത്ത വാവിന്
കണ്ണുകള്‍ ഇരുക്കിഅടച്
അന്വേഷിച് നടന്നത്
എന്റെ ഹൃദയത്തില്‍ തന്നെ ആയിരുന്നു..

വീണ്ടും പിറക്കട്ടെ

കൂട്ടുകാര നമുക്കിനീ
ഇരുട്ടിന്റെ കൈകോര്‍ത്ത്
നടക്കാം
ചരിത്രം തിരിച്ചെത്തിയിരിക്കുന്നു
കിനക്കൊലോക്കെയും മറക്കാം
നിലവും മറക്കാം
കൈകളിലും
നെഞ്ചിലും കരുതിവെച്ച
വെള്ളരിപ്രവുകളെയും മറക്കാം
കൂട്ടുകാരാ നമുക്കിനീ
ഇരുട്ടിന്റെ കൈകോര്‍ത്ത്
നടക്കാം നമുക്കിനീ
തിരിഞ്ഞു നടക്കാം
അതിനും കഴിഞ്ഞില്ലെങ്കില്‍
നമുക്കീ ഇരുട്ടില്‍ തലതല്ലി മരിക്കാം
രക്തസാക്ഷികള്‍ വീണ്ടും പിറക്കട്ടെ

'നാം തോറ്റ ജനത'

ഇത്
ചെങ്കൊടി പുതച്
വായ്ക്കരി ഏറ്റുവാങ്ങുന്ന
സഖാക്കളുടെ കാലം
പുറത്തു മഴ നനഞ്ഞ
സഖാക്കളൊക്കെ
ഇങ്കിലാബ് വിളിക്കുമ്പോള്‍
ഇവിടെ
പാര്‍ട്ടി സെക്രെട്ടറി
നിലവിളക്ക
യാതെ
വിളക്കില്‍ എണ്ണ പകരുന്നു
പിന്നെ
നിത്യ ശാന്തിക്കായി
ബാലിതര്‍പ്പണം   

സ്വാതന്ത്ര്യം

ഇടതു കയ്യിലെ
വിരലുകളില്‍ അവളുടെ
വെളുത്ത വിരലുകള്‍
ഒന്ന് മുട്ടി
പിന്നെ അവളുടെ
ചുണ്ടുകള്‍ക്കിടയില്‍
പുകയായ്
എന്നിട്ടും
സംശയം ബാക്കി
അവള്‍ 
സ്വാതന്ത്ര്യം പ്രക്ക്യപിച്ചുവോ ?

ഒരു പ്രണയത്തെ

ഒരു പ്രണയ
നൈരശ്യത്തെ
മറ്റൊരു
പ്രണയഅഭ്യര്‍ഥന
കൊണ്ട്
മറികടക്കാം
എന്ന്
പറഞ്ഞത് ആരാണ് ..

S M S

എസ് എം എസ്സുകള്‍
വായുവിലൂടെ
പടരുന്ന
പകര്‍ച്ച വ്യാധികളാണ്

പ്രണയം

ചിലന്തി
വല്കെട്ടുംപോലെ
ഒരു ഹൃദയത്തില്‍ നിന്നും
മറ്റൊന്നിലെയ്ക്കുള്ള
യാത്രയാണ്‌
പ്രണയം
or
വലകെട്ടി
ഇര
യ്‌ക്കായ്‌
കാത്തിരിക്കുന്ന
ചിലന്തിയുടെ
മുഷിപ്പാന്നു
പ്രണയം

we, yes

ഉത്സവപറമ്പില്‍
ഉഷാ ഉതുപ്പിന്റെ
പാട്ടിനൊപ്പം
നൃത്തം വെയ്ക്കുമ്പോഴും
മുഷ്ട്ടി ചുരുട്ടി
ഇങ്കിലാബ് വിളിച്
'ഞങ്ങള്‍ ശരിയാണെന്ന്
ഉറപ്പിച്ചു'

അവാര്‍ഡ്‌

ദേശീയ അവാര്‍ഡ്‌
പ്രതീക്ഷിച്
വൃധസധാനത്തിന്റെ
പശ്ചാത്തലത്തില്‍
ഒരു....
അട്വേന്റുരെസ് സ്റ്റോറി

കള്ളന്‍

ഉറങ്ങാതെ
കാവല്‍ നില്കുന്നവന്‍

വീട്

തെരുവില്‍
മേല്‍കൂര
ഔട്ട്‌ ഓഫ് ഫാഷന്‍ആണ്

"മരണത്തെക്കാള്‍ ഭീകരമാണ് ജീവിതം"

"മരണത്തെക്കാള്‍ ഭീകരമാണ് ജീവിതം"